Site icon Janayugom Online

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം; പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികളുമായി എംഒയു ഒപ്പിട്ടു

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിന് വേണ്ടി പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികളുമായി ഒരു വർഷത്തേക്ക് കൂടെ എംഒയു ഒപ്പു വെച്ചു. കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിമായി 2021 ജൂലൈ മുതൽ 2022 ജൂൺ വരെയാണ് പുതിയ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ 69.36 കോടിയും , ആ​ഗസ്റ്റ് മാസത്തിൽ 69.38 കോടി രൂപയും പെൻഷനായി നൽകി.

കെഎസ്ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് എംഒയുവിൽ ഒപ്പ് വെച്ചത്. നേരത്തെ 10% പലിശയ്ക്കാണ് തുക ലഭിച്ചരിക്കുന്നത്. എന്നാൽ 8.5% പലിശയ്ക്കാണ് പുതുക്കി കരാർ ഒപ്പുവെച്ചിരിക്കുന്നത്.

Eng­lish sum­ma­ry:  KSRTC pen­sion dis­tri­b­u­tion updates
You may also like this video:

Exit mobile version