Site iconSite icon Janayugom Online

ഹര്‍ത്താല്‍ : കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവയ്ക്കില്ല, ഗതാഗതമന്ത്രി

ദേശീയ‑സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സമരത്തില്‍ വ്യാപക അക്രമം. നിരവധി കെഎസ്ആർടിസി ബസുകൾ തല്ലിത്തകര്‍ത്തു. ബസുകൾക്ക് നേരെയുള്ള ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

അക്രമികളിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കുമെന്നും കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കില്ലെന്നും ഗതാഗതമന്ത്രി മന്ത്രി പറഞ്ഞു. പൊലീസിന്റെ സഹായത്തോടെ പരമാവധി സർവീസുകൾ നടത്താൻ നിർദ്ദേശം നൽകയിട്ടുണ്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: ksrtc ser­vices will not be stopped
You may also like this video

Exit mobile version