Site iconSite icon Janayugom Online

കെടിയു താല്ക്കാലിക വിസി നിയമനം; അപാകതയില്ലെന്ന് ഗവർണറുടെ വിശദീകരണം

arif muhammad khanarif muhammad khan

കെടിയു താല്ക്കാലിക വിസി നിയമനത്തിൽ അപാകതയില്ലെന്ന് ഗവർണറുടെ സത്യവാങ്മൂലം. സർക്കാർ ശുപാർശ ചെയ്തവർക്ക് യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ലെന്നും ഗവർണർ. സർക്കാർ ശുപാർശ ചെയ്തത് പ്രോ വിസിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്. എന്നാൽ ഈ രണ്ട് ശുപാർശകളും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. 

സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയും, യുജിസി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവർണറുടെ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, സാങ്കേതിക സർവ്വകലാശാല പ്രവർത്തനം പ്രതിസന്ധിയിലാണ്. താൽക്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സർവ്വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സർട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല. ഇതോടെ, കോഴ്സ് പൂർത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്.

യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ. രാജശ്രീയെ വി സി സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി പുറത്താക്കിയത്. സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയ ഗവർണർ പകരം ഡോ. സിസ തോമസിന് ഈ മാസം നാലിന് ചുമതല നൽകുകയായിരുന്നു. 

Eng­lish Sum­ma­ry: KTU appoints inter­im VC; Gov­er­nor’s expla­na­tion that there is no anomaly

You may also like this video

Exit mobile version