Site icon Janayugom Online

കെടിയു വിസി നിയമനം; ഗവർണർക്ക് തിരിച്ചടി

കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാന്‍സലറുടെ നിയമനത്തിലും ഗവര്‍ണര്‍ക്ക് കോടതിയില്‍ തിരിച്ചടി. ഡോ. സിസ തോമസിനെ വൈസ് ചാൻസലർ ആയി നിയമിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി പ്രഥമദൃഷ്ട്യാ നിയമപ്രശ്‌നമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതോടെ സർക്കാരിന്റെ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗവർണർ സാവകാശം തേടി. 

സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ അക്കാദമിക മാനദണ്ഡങ്ങൾ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി സത്യവാങ്മൂലം നൽകാൻ ഗവർണറോട് കോടതി നിർദ്ദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്തിട്ടുണ്ട്. വിസിക്കായി സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയത്. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. വൈസ് ചാൻസലർ ആയിരുന്ന ഡോ. എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. നേരത്തെ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ടും ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റിരുന്നു. 

Eng­lish Summary:KTU VC appoint­ment; Back­lash to the governor
You may also like this video

Exit mobile version