Site iconSite icon Janayugom Online

സിസ തോമസിന്റെ നിയമനം: ഗവര്‍ണര്‍ ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി

ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി. സിസാ തോമസിനെ നീക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയന്റ് ഡയറക്ടറായിരുന്ന ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാല താൽക്കാലി വൈസ് ചാന്‍സലറാക്കി ഗവർണർ നിയമിച്ചത്.

ഗവർണർ നടത്തിയ താൽക്കാലിക നിയമനമായതുകൊണ്ട് കോടതി ഇടപെടുന്നില്ല. എന്നാൽ സിസ തോമസിന് ആറു മാസം പോലും തുടരാനാവില്ലെന്നും സർക്കാറിന് തുടർനടപടികളുമായി മുന്നോട്ട് നീങ്ങാമെന്നും കോടതി അറിയിച്ചു. താൽക്കാലിക നിയമനമാണെങ്കിൽ പോലും സർക്കാരിന്റെ ശുപാർശ പാലിച്ചു മാത്രമേ വിസിമാരുടെ നിയമനം സാധ്യമാകു എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിസിയെ നിയമിക്കാൻ സർക്കാർ മൂന്ന് പേരുടെ പട്ടിക ഗവർണർക്ക് നൽകണം. യുജിസി ചട്ടപ്രകാരം ഈ പട്ടികയിൽ നിന്നും പുതിയ വിസിയെ തെരഞ്ഞെടുക്കാം എന്നും കോടതി നിർദ്ദേശിച്ചു. സിസ തോമസിന്റെ നിയമനത്തിനെതിരെ സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

Eng­lish Sam­mury: KTU VC For­mal pro­ceed­ings are not a com­plet­ed appointment

Exit mobile version