മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഐഎം പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം.മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാക്കൾ കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കണമെന്നാണ് നിര്‍ദ്ദേശം.
ഇനി പ്രത്യേകിച്ച് നിർദ്ദേശം നൽകില്ലെന്നും എഐസിസി അറിയിച്ചു.കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി കോൺഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഐഎം പറഞ്ഞിരുന്നു.
കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് എം വി ജയരാജൻ പറഞ്ഞത്.
English Summary:KV Thomas not allowed to attend CPM party congress; The AICC said there was no change in the previous position
You may also like this video: