ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത താരം സ്വകാര്യ ജെറ്റിലാണ് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കസ്റ്റംസ് ഇതിന് പിന്നാലെയാണ് ഷാരൂഖിനെയും സംഘത്തെയും തടഞ്ഞത്. താരത്തിനൊപ്പമുള്ളവരുടെ ബാഗുകളില്‍ 18 ലക്ഷം രൂപയോളം വില വരുന്ന ആഡംബര വാച്ചുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
തുടര്‍ന്ന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 6.83 ലക്ഷം രൂപ അടയ്ക്കുകയും ഷാരൂഖിനേയും അദ്ദേഹത്തിന്റെ മാനേജരേയും രാത്രി തന്നെ വിട്ടയക്കുകയും ചെയ്തു.
എന്നാല്‍ ഷാരൂഖിന്റെ അംഗരക്ഷകരെ ചോദ്യം ചെയ്യുന്നതിനായി രാത്രിയിലും കസ്റ്റംസ് തടഞ്ഞു നിർത്തി. ഇന്ന് രാവിലെയാണ് ഇവരെ വിട്ടയച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
English Summary:Lakhs watch inside the bag; Shah Rukh Khan was stopped at the airport
You may also like this video