27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ബാഗിനുള്ളില്‍ ലക്ഷങ്ങളുടെ വാച്ച്; ഷാരൂഖ് ഖാനെ വിമാനത്താവളത്തിൽ തടഞ്ഞു

Janayugom Webdesk
മുംബൈ
November 12, 2022 7:17 pm

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത താരം സ്വകാര്യ ജെറ്റിലാണ് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കസ്റ്റംസ് ഇതിന് പിന്നാലെയാണ് ഷാരൂഖിനെയും സംഘത്തെയും തടഞ്ഞത്. താരത്തിനൊപ്പമുള്ളവരുടെ ബാഗുകളില്‍ 18 ലക്ഷം രൂപയോളം വില വരുന്ന ആഡംബര വാച്ചുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 

തുടര്‍ന്ന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 6.83 ലക്ഷം രൂപ അടയ്ക്കുകയും ഷാരൂഖിനേയും അദ്ദേഹത്തിന്റെ മാനേജരേയും രാത്രി തന്നെ വിട്ടയക്കുകയും ചെയ്തു.
എന്നാല്‍ ഷാരൂഖിന്റെ അംഗരക്ഷകരെ ചോദ്യം ചെയ്യുന്നതിനായി രാത്രിയിലും കസ്റ്റംസ് തടഞ്ഞു നിർത്തി. ഇന്ന് രാവിലെയാണ് ഇവരെ വിട്ടയച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

Eng­lish Summary:Lakhs watch inside the bag; Shah Rukh Khan was stopped at the airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.