Site icon Janayugom Online

ലഖിംപൂര്‍ കര്‍ഷകഹത്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍ ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക​രെ കാ​ര്‍ ക​യ​റ്റിക്കൊന്ന കേ​സി​ല്‍ സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്​​ച വാ​ദം കേ​ള്‍​ക്ക​ല്‍ തു​ട​രും.ക​ഴി​ഞ്ഞ​യാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍, സ​ര്‍​ക്കാ​ര്‍ സ​മീ​പ​ന​​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ല്‍ സു​പ്രീം​കോ​ട​തി വി​മ​ര്‍​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യു​ടെ മ​ക​നും പ്ര​തി​യു​മാ​യ ആ​ശി​ഷ്​ മി​​ശ്ര​യെ അ​റ​സ്​​റ്റു ചെ​യ്യാ​ന്‍​ത​ന്നെ യു.​പി പൊ​ലീ​സ്​ ത​യാ​റാ​യ​ത്.

ര​ണ്ട്​ അ​ഭി​ഭാ​ഷ​ക​ര്‍ ന​ല്‍​കി​യ ക​ത്ത്​ ഹ​ര​ജി​യാ​യി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചാ​ണ്​​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്‍.​വി. ര​മ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ മൂ​ന്നം​ഗ ബെ​ഞ്ച്​ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്.കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കാ​ത്ത​തി​നെ​യും മ​ന്ത്രി​യു​ടെ മ​ക​നോ​ട്​ പ്ര​ത്യേ​ക മ​മ​ത കാ​ട്ടു​ന്ന​തി​നെ​യും കോ​ട​തി ശ​ക്ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Eng­lish Sum­ma­ry : lak­shim­pur farm­ers mur­der­case on supreme court today

You may also like this video :

Exit mobile version