മണിപ്പൂരിലെ ഉക്രുള്‍ ജില്ലയില്‍ രണ്ട് ഗ്രാമങ്ങളിലെ ആളുകള്‍ തമ്മില്‍ ഭൂമി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു.ഈ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും വലിയ ഒത്തുചേരലുകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.പല ആളുകള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സ്ഥലം വൃത്തിയാക്കുന്നതിനിടെ രണ്ട് ഗ്രാമങ്ങളിലുള്ളവര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നു.
നാഗ ഗോത്ര വിഭാഗത്തില്‍പ്പെട്ട രണ്ട് ഗ്രാമക്കാരും തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിക്കുന്നവരാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേമാക്കാന്‍ ആസ്സാം റൈഫിള്‍സിനൊപ്പം സംസ്ഥാന പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
നിലവിലെ സ്ഥിതിഗതികള്‍ മൂലം എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് മണിപ്പൂര്‍ പൊലീസ്, എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.