കട്ടപ്പന കുന്തളംപാറയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ വ്യാപക നാശം. ശക്തമായ മലവെള്ള പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. അതി ഭീകരമായ ശബ്ദത്തോടെയാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. 2019ൽ ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. ഇന്ന് വെളുപ്പിന് ഒന്നരയോടെയാണ് ഉരുൾപ്പൊട്ടിയത്. വീടുകൾക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി.
കട്ടപ്പന കുന്തളംപാറയിൽ ഉരുൾപൊട്ടൽ; വ്യാപക നാശം

