ഉത്തരാഖണ്ഡിലെ തുടർച്ചായ മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മണ്ണിടിച്ചിലിൽ പഗൽനാല, നന്ദപ്രയാഗ്, ഭനേർപാനി, കാമേഡ, ചത്വ പിപാൽ എന്നിവയെ ബന്ധിപ്പിക്കുന്ന ബദ്രിനാഥ് ദേശീയപാതയിൽ ഗതഗാതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു.
തമക് നാലയിലെ പാലം ഒലിച്ചുപോയതിനെത്തുടർന്ന് ജ്യോതിർമഠം-മലരി റോഡിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴയും വെള്ളപ്പൊക്കവും യമുനോത്രി ദേശീയ പാതയ്ക്ക് സമീപമുള്ള സ്യാനഛട്ടി, ജർഗർ ഗഡ്, ബനാസ്, നാരദ്ഛട്ടി എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ വരുത്തി.
ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചില ഭാഗങ്ങളിൽ മിതമായതോ ഉയർന്നതോ ആയ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

