മംഗളൂരുവിൽ ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീണ് തകർന്ന് വീടിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഇവരുടെ അമ്മ അശ്വിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് അബോധവസ്ഥയിലായ നിലയിലായിരുന്നു ഇവരെ പുറത്തെടുത്തു. 3 വയസ്സുള്ള ആര്യൻ, രണ്ട് വയസുള്ള ആരുഷ് എന്നിവരാണ് മരിച്ചത്.
മണ്ണിടിച്ചിലിനെത്തുടർന്ന് ഇവരുടെ മുത്തശ്ശി പ്രേമയും മരണത്തിന് കീഴടങ്ങിയിരുന്നു.

