കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ ഗംഗാവലി പുഴയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി.ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെടുത്തത്.മലയാളിയായ അര്‍ജുന്‍ ഉള്‍പ്പെടെ 4 പേരെയാണ് മണ്ണിടിച്ചിലില്‍ കാണാതായത്.ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി പറയുന്നു.എന്നാല്‍ അവരുടെ മൃതദേഹമാണോ കണ്ടെടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല.മൃതദേഹം ലഭിച്ചത് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതേദഹം കണ്ടെത്തിയെന്നുള്ള കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്.
അതേസമയം അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് 8ാം ദിവസം കടന്നിരിക്കുകയാണ്.ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും ഇന്നത്തെ രക്ഷാപ്രവര്‍ത്തനം.നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.
English Summary;Landslide in Shirur; body found in Gangavali river
You may also like this video