Site iconSite icon Janayugom Online

കേദാർനാഥ് ദേശീയപാതയിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു

കേദാർനാഥ് ദേശീയപാതയിൽ ഇന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സോൻപ്രയാഗിനും ഗൌരികുണ്ഡിനും ഇടയിൽ മുൻകതിയക്ക് സമീപം ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. 

മുൻകതിയയിൽ നിന്ന് പാറക്കല്ലുകളും മണ്ണും അടങ്ങുന്ന അവശിഷ്ടം റോഡിലൂടെ പോയ ഒരു വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. രണ്ട് യാത്രക്കാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി രുദ്രപ്രയാഗ് ദുരന്ത നിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. 

പരിക്കേറ്റവരെ സോൻപ്രയാഗിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇതിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉത്തരകാശി ജില്ലയിലെ ബാർകോട്ടിൽ നിന്നുള്ള റീത്ത (30), ചന്ദ്ര സിംഗ് (68) എന്നിവരാണ് മരിച്ചത്.

ഉത്തരകാശി ജില്ലയിൽ നിന്നുള്ള മോഹിത് ചൗഹാൻ, നവീൻ സിംഗ് റാവത്ത്, പ്രതിഭ, മമത, രാജേശ്വരി, പങ്കജ് എന്നിവർക്കാണ് പരിക്കേറ്റത്.

Exit mobile version