മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടൽ പൊട്ടൽ ഉണ്ടായതായി സംശയിക്കുന്നത്. നിലവിൽ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്നത്. 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ആളപായമില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇത് ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്.