Site iconSite icon Janayugom Online

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കോളജ് സെക്യൂരിറ്റി അറസ്റ്റിൽ

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിടെ കൂട്ട ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാലാമത്തെ അറസ്റ്റാണിത്. കഴിഞ്ഞ ഞായറാഴ്ചയാണ് സൌത്ത് കൊൽക്കത്ത ലോ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി കോളജിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സെക്യൂരിറ്റി ഗാർഡിൻറെ മുറിയിൽ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. 

55 കാരനായ പിനാകി ബാനർജി എന്ന സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ ശേഷം മൂന്ന് പേരിൽ ഒരാൾ തന്നെ പീഡിപ്പിക്കുയായിരുന്നുവെന്നും മറ്റ് രണ്ട് പേർ അത് നോക്കി നിന്നെന്നുമാണ് ഇരയുടെ മൊഴി. ജൂൺ 15ന് നടന്ന ഈ ദാരുണ സംഭവം പുറം ലോകമറിഞ്ഞത് ഇന്നലെയായിരുന്നു. 

കോളജിലെ പൂർവ വിദ്യാർത്ഥിയും നിലവിൽ അഭിഭാഷകനുമായ മനോജിത് മിശ്ര, കോളജിലെ നിലവിലെ വിദ്യാർത്ഥികളായ സൈബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി മനോജിത് മിശ്ര തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗത്തിലെ അംഗം കൂടിയാണ്. 

Exit mobile version