തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് കുതിപ്പ് തുടരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 66, യുഡിഎഫ് 60, എൻഡിഎ 2 എന്നിങ്ങനെയാണ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 297, യുഡിഎഫ് 261, എൻഡിഎ 26. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 885 സീറ്റുകളിലും യുഡിഎഫ് 709 സീറ്റുകളിലും എൻഡിഎ 216 സീറ്റുകളിലും മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിൽ 151 വാർഡുകളിൽ എൽഡിഎഫും 144 വാർഡുകളിൽ യുഡിഎഫും 9 സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.
മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 31, യുഡിഎഫ് 41, എൻഡിഎ 3. ജില്ലാ പഞ്ചായത്തിലെ 46 വാർഡുകളിൽ യുഡിഎഫും 39 വാർഡുകളിൽ എൽഡിഎഫും 3 വാർഡുകളിൽ എൻഡിഎയും മുന്നേറുന്നു. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽ ഡി എഫ് 18 സീറ്റിലും എൻഡിഎ 20 സീറ്റിലും മുന്നേറുന്നു. 9 സീറ്റിൽ മാത്രമാണ് യുഡിഎഫിന് മേൽകൈ.

