Site iconSite icon Janayugom Online

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കരുതല്‍ ; എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം സന്ദേശം വീടുകളിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമെന്ന് ഒരിക്കല്‍കൂടിജനങ്ങളോടുള്ള പ്രതിബന്ധത വെളിവാക്കിയിരിക്കുന്നു. സംസ്ഥാനത്തെ ആയിരക്കണക്കിന് അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്കും മറ്റ് തൊഴില്‍നഷ്ടപ്പെട്ടവര്‍ക്കുമുള്ള ആശ്രയമായി പുതിയ പദ്ധതി കൊണ്ടുവരുന്നു. 

സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്ഥവിദ്യർക്ക് 2026നുള്ളിൽ തൊഴിൽ ലഭ്യമാക്കുന്ന നോളജ്‌ എക്കോണമി മിഷൻ വിഭാവനം ചെയ്യുന്ന ‘എന്‍റെ തൊഴില്‍ എന്റെ അഭിമാനം എന്ന സന്ദേശം എല്ലാ വീടുകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ​​കുടുംബശ്രി യൂണിറ്റുകളുടേയും സഹകരണത്തോടെ മെയ് എട്ടുമുതൽ 15 വരെയാണ്‌ പ്രചരണം. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിന്‍റെ ഭാഗമായാണ് സര്‍വേ. വാർഡ്‌തല സർവേയ്‌ക്ക്‌ മാർഗരേഖ പുറത്തിറക്കി. കുടുംബശ്രീ മിഷൻ സഹായിക്കും.

വീടുകളിലെത്തി 18 മുതൽ 59 വരെ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരം ശേഖരിച്ച്‌ മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ചേർക്കും. തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിനാണ്‌ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് സിസ്റ്റം.സർവേയ്‌ക്കായി സിഡിഎസിൽ ഒന്ന്‌ വീതം സംസ്ഥാനത്താകെ 1070 കമ്യൂണിറ്റി അംബാസഡർമാരെ നിയമിക്കും. അംബാസഡർമാരെ കുടുംബശ്രീ എം പാനൽ ചെയ്യണം. നിലവിലെ വളന്റിയർമാരെ അംബാസഡർമാരാക്കാം.

ഇൻഫർമേഷൻ കേരള മിഷൻ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ സാങ്കേതിക സഹായവും മൊബൈൽ ആപ്‌ ഉപയോഗിക്കാനും പരിശീലിപ്പിക്കണം. സർവേയ്‌ക്കായി പഞ്ചായത്ത്‌, വാർഡ്‌, ഡിവിഷൻ തല സംഘാടക സമിതി 30നകം രൂപീകരിക്കും. എട്ടിന്‌ രാവിലെ വാർഡ്‌/ ഡിവിഷൻ മെമ്പർമാരുടെ നേതൃത്വത്തിൽ സർവേ ആരംഭിക്കും.വാർഡ്‌തല ഉദ്‌ഘാടനത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, വിശിഷ്ടവ്യക്തികൾ എന്നിവർ പങ്കെടുക്കും.പഞ്ചായത്തിലെ തൊഴിൽ അന്വേഷകരുടെ എണ്ണം വാർഡ്‌ അടിസ്ഥാനത്തിൽ തയ്യാറാക്കണം

വിവരത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന നേതൃത്വത്തിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം തൊഴിൽ നൈപുണ്യ പരിശീലനവും സംരംഭക പദ്ധതികളും രൂപപ്പെടുത്തണം എന്നിവ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ അഭ്യസ്‌തവിദ്യരായ 40 ലക്ഷം തൊഴിൽരഹിതരുണ്ട്‌. തൊഴിലുപേക്ഷിച്ച അഞ്ചുലക്ഷത്തോളം വനിതകളും കോവിഡിൽ ജോലി നഷ്ടമായ പ്രവാസികളുമുണ്ട്‌. കേരളത്തിലെ ഈ തൊഴിൽ ശക്തിക്ക്‌ അനുയോജ്യമായ തൊഴിലുറപ്പാക്കുകയാണ്‌ നോളജ്‌ മിഷൻ ലക്ഷ്യം.

Eng­lish Summary:LDF gov­ern­ment reserves; My job is my pride mes­sage home

You may also like this video:

Exit mobile version