സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ ആഭ്യന്തര സർവ്വേയിലും എൽഡിഎഫിന് മുൻതൂക്കം. എൽഡിഎഫിന് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം അവർക്ക് അനുകൂലമാണെന്നുമാണ് സർവ്വേകളിൽ പറയുന്നു. എൽഡിഎഫ് സർക്കാർ വീണ്ടും തുടരും എന്ന സൂചനകളാണ് സർവേകൾ നൽകുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള പിആർ കമ്പനിയും സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ രണ്ട് വ്യത്യസ്ത സർവ്വേകളും എൽഡിഎഫിന് അനുകൂലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിനെതിരെയുള്ള വികാരമല്ലെന്നും പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പ് മാത്രമായിരുന്നുവെന്നും സർവേ പറയുന്നു.
എൽഡിഎഫ് സർക്കാർ തുടരും; കോൺഗ്രസ് നടത്തിയ ആഭ്യന്തര സർവ്വേയിലും പ്രതിപക്ഷത്തിന് തിരിച്ചടി

