ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ജനുവരി ഒമ്പതിന് ഹർത്താൽ എൽഡിഎഫ് ജില്ലാ നേതൃത്വം. എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ഗവര്‍ണറെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത് തെറ്റാണെന്നും ഇടതുമുന്നണി ജില്ലാ നേതൃത്വം ആരോപിച്ചു. ജനുവരി 9 ന് ഇടുക്കി ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗവർണ്ണറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജില്ലാ നേതൃത്വം പറഞ്ഞു. ജനുവരി 9ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേ ദിവസം ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനം തൊടുപുഴയിൽ ഗവർണർ ഉദ്ഘാടനം ചെയ്യും.
ജനുവരി 9 ന് ഇടുക്കി ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗവർണറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളി. പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണ്ണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണ്. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്ന ഒന്‍പതിന് ഗവര്‍ണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടില്‍ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളും കാര്‍ഷിക പ്രതിസന്ധിയും മൂലം നിലനില്‍പിനായി പോരാടുന്ന മലയോര ജനതയ്‌ക്കെതിരെയുള്ള ശത്രുതാപരമായ ഈ നീക്കത്തില്‍ നിന്ന് ജില്ലയിലെ വ്യാപാരി സമൂഹം പിന്തിരിയണം. എല്‍ഡിഎഫ് കണ്‍വീനര്‍ കെ കെ ശിവരാമന്‍, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, ജിന്‍സണ്‍ വര്‍ക്കി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
English Summary: LDF hartal on January 9 in Idukki
You may also like this video