കേരളത്തിലെ എൽഡിഎഫ് നേതൃത്വം ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നകാര്യം ആലോചിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതിനെ നിർബന്ധിതമാക്കുന്ന സാഹചര്യം അദ്ദേഹം ഉണ്ടാക്കരുതെന്നും ഗർണറുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് കാനം പ്രതികരിച്ചു. യൂണിവേഴ്സിറ്റിയുടെ ചാൻസിലർ എന്നത് ഒരു ഭരണഘടനാപദവിയല്ല. കേരള നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ ചാൻസിലറാക്കുന്നത്. അതുവേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യം നിയമസഭയ്ക്ക് എപ്പോഴും ഉണ്ട്. അതിനു ഞങ്ങളെ നിർബന്ധിക്കരുതെന്നും കാനം പ്രതികരിച്ചു.
യുജിസി മാനദണ്ഡപ്രകാരമാണ് വി സി നിയമനം നടത്തുന്നത്. യൂണിവേഴ്സിറ്റികൾ സെർച്ച് കമ്മിറ്റിയെ നിയമിക്കുകയും അവർ കൊണ്ടുവരുന്ന പേര് ഗവർണർക്ക് സമർപ്പിക്കുകയും ചെയ്യുകയെന്നതാണ് മാനദണ്ഡം. അതിൽ നിന്നും ഗവർണറാണ് വൈസ് ചാൻസിലറെ തീരുമാനിക്കുന്നത്. അദ്ദേഹം നിയമിച്ച ആളെക്കുറിച്ചുതന്നെയാണ് ഇപ്പോൾ ഗവർണർ പറഞ്ഞുകൊണ്ടിരിക്കുന്നത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിലുള്ള സെനറ്റും സിൻഡിക്കേറ്റുമെല്ലാം കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ്. അവർക്ക് അവകാശപ്പെട്ട തീരുമാനങ്ങളിൽ പിശകുണ്ടെങ്കിൽ അതു കോടതിയിൽ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ തീരുമാനമെടുക്കാമെന്നും കാനം മറുപടി നൽകി.
English Summary: LDF leadership has not considered removing the governor from the post of chancellor: Kanam Rajendran
You may like this video also