Site iconSite icon Janayugom Online

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ സപ്തഭാഷ സംഗമ ഭൂമിയിൽ ഉജ്ജ്വല തുടക്കം

എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ സപ്തഭാഷ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് ഉജ്ജ്വല തുടക്കം.കേരള വികസനത്തിന്റെ മിനിയേച്ചർ ജാഥാ ക്യാപ്റ്റൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകി കൊണ്ടാണ് വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപിയാണ് ജാഥയുടെ മാനേജർ. 

കെ എസ് സലീഖ‑സിപിഐ(എം), മാത്യു കുന്നപ്പള്ളി-കേരളാ കോൺഗ്രസ്-എം, പി പി ദിവാകരൻ-ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ, പി എം സുരേഷ് ബാബു-എൻസിപി, മനയത്ത് ചന്ദ്രൻ-ആർജെഡി, കാസിം ഇരിക്കൂർ‑ഐഎൻഎൽ, ബാബു ഗോപിനാഥ്-കോൺഗ്രസ്-എസ്, വടക്കോട് മോനിച്ചൻ‑കേരളാ കോൺഗ്രസ്-ബി, എ ജെ ജോസഫ്-ജനാധിപത്യ കേരളാ കോൺഗ്രസ്, നൈസ് മാത്യു-കേരള കോൺഗ്രസ് സ്കറിയാ തോമസ് എന്നിവർ സ്ഥിരാംഗങ്ങളാണ്. കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ പര്യടനം. സമാപനം 16ന്‌ പാലക്കാട്‌ തരൂരിൽ. 

Exit mobile version