Site iconSite icon Janayugom Online

പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് അംഗം രാജിവച്ചു

പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് അംഗം സുഹറ ബഷീർ രാജിവച്ചു. മൂന്നംഗ ബിജെപി പ്രതിനിധികളുടെ വോട്ട് കിട്ടിയ സാഹചര്യത്തിലാണ് എല്‍ഡിഎഫിലെ ജനതാദൾ എസ് അംഗമായ സുഹറ രാജിവച്ചത്. ബിജെപി പിന്തുണയിൽ ഭരണം വേണ്ട എന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. നാല് ദിവസം മുമ്പാണ് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫിലെ കോൺഗ്രസ്, ലീഗ് ധാരണ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 21 അംഗ ഭരണ സമിതിയിൽ യുഡിഎഫ് 10, എൽഡിഎഫ് എട്ട്, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സുഹറ ബഷീറിന് പതിനൊന്നും യുഡിഎഫിലെ ഷെറീന ബഷീറിന് പത്തും വോട്ടുകളാണ് ലഭിച്ചത്.

എൽഡിഎഫിന് ബിജെപി പിന്തുണ ലഭിച്ചതോടെ പഞ്ചായത്തിൽ സിപിഐ(എം)-ബിജെപി കൂട്ടുകെട്ടാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ വോട്ട് ചെയ്തതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്നും എൽഡിഎഫ് നേതാക്കളും അംഗങ്ങളും പ്രതികരിച്ചു.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുചെയ്തില്ല. ഇതോടെ കോൺഗ്രസ് അംഗം തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് പ്രതിനിധി മത്സരിച്ചതിനാലാണ് ബിജെപി എല്‍ഡിഎഫിന് വോട്ടുചെയ്തതെന്ന ആരോപണവുമുണ്ട്.

Eng­lish Sam­mury: LDF’s Suhara Basheer has resigned as Pirairi Pan­chay­at President

Exit mobile version