Site icon Janayugom Online

ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു; കേരളത്തിലും ഈ ദിവസം ഹർത്താലാകും

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും.അതേസമയം സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. 

സർക്കാർ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ ഈ വിഷയത്തിൽ തുടർ ചർച്ചകൾ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.
eng­lish sum­ma­ry; Left Front has announced its sup­port for the Bharat Bandh
you may also like this video;

Exit mobile version