ജില്ലാ പഞ്ചായത്ത് ബേക്കൽ ഡിവിഷനിലേക്ക് നടന്ന റീകൗണ്ടിങ്ങിൽ വിജയിച്ചതോടെ കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ഭരണം ഉറപ്പിച്ച് എൽഡിഎഫ്
. പള്ളിക്കര പഞ്ചായത്തിലെ വോട്ടുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനിന്നിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതി പരിഗണിച്ച ശേഷമാണ് റീ കൗണ്ടിംഗ് നടത്തിയത്. റീ കൗണ്ടിംഗിലും വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ല.
വെറും രണ്ട് വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കണ്ടെത്തിയത്.
ബേക്കൽ, പുത്തിഗെ ഡിവിഷനുകളിലേക്കാണ് റീകൗണ്ടിങ് ആവശ്യം ഉയർന്നത്. ഇവിടങ്ങളിൽ ഇന്ന് രാവിലെ 8 മണിമുതൽ റീകൗണ്ടിങ് ആരംഭിച്ചു. രണ്ട് കേന്ദ്രങ്ങളിലായാണ് റീകൗണ്ടിങ് നടക്കുന്നത്. ബേക്കൽ ഡിവിഷൻ എൽഡിഎഫിന് ലഭിച്ചതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽ ഡി എഫ് ഉറപ്പിച്ചു. പുത്തിഗെ ഡിവിഷനിൽ റീകൗണ്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

