Site iconSite icon Janayugom Online

പാലക്കാട് ചരക്ക് തീവണ്ടിക്കടിയിലേക്ക് വീണ അതിഥിത്തൊഴിലാളിയുടെ കാലുകൾ അറ്റു

പാലക്കാട് റയിൽവേസ്റ്റേഷനിൽ ചരക്ക് തീവണ്ടിക്കടിയിൽ വീണ അതിഥിത്തൊഴിലാളിയുടെ ഇരുകാലുകളും നഷ്ടപ്പെട്ടു. തീവണ്ടിയുടെ ചക്രങ്ങൾ കാലിന് മുകളിലൂടെ കയറി മുട്ട്കാലിന് താഴെയുള്ള ഭാഗം അറ്റുപോകുകയായിരുന്നു. വെസ്റ്റ്ബംഗാൾ മീര സ്വദേശി സബീർ സെയ്ഖിനാണ് ഇരുകാലുകളും നഷ്ടപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട്
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. 

ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. തീവണ്ടി മുന്നോട്ടെടുത്തപ്പോൾ പ്ലാറ്റ്‌ഫോമില്‍ നിൽക്കുകയായിരുന്ന സബീർ തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. അതേസമയം തീവണ്ടിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് റയിൽവേ പൊലീസ് പറഞ്ഞു. റയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്ന് ആംബുലൻസിലാണ് സബീറിനെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ദ ചികിത്സക്കായി കാലുകൾ പെട്ടിയിലാക്കി കോഴിക്കോട് കൊണ്ടുപോകുകയും ചെയ്തു.

Exit mobile version