ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെയെന്നും ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. അൻവറിന്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ല. മത്സരരംഗത്തേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും സ്വരാജ് പറഞ്ഞു. പി വി അന്‍വര്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടായിരുന്നു പ്രതികരണം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെ. ഭയം ലവലേശംഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെ; അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് എം സ്വരാജ്

