ഒന്നിക്കാം മുന്നേറാം എന്ന ആഹ്വാനത്തോടെ ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യങ്ങള്‍ സംഗമിക്കുന്ന ആദ്യ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനം എറണാകുളം രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.നഗരത്തിൽ എട്ട് പ്രധാന വേദികളിലായി സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം, നൃത്തം, ശിൽപ്പ–ചിത്രകലകൾ, ജനകീയകലകൾ എന്നീ മേഖലകളിലെ പ്രമുഖർ സാംസ്കാരിക കൂട്ടായ്മയിൽ ഒത്തുചേരും.
22ന് വൈകിട്ട് സമാപനസമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരികകൂട്ടായ്മ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. സുഭാഷ് പാർക്കിൽ അമിത് മുഖോപാദ്ധ്യായ ക്യുറേറ്റ് ചെയ്യുന്ന 100 പലസ്തീനിയൻ ആർട്ടിസ്റ്റുകളുടെ ചിത്രപ്രദർശനം ദി ബോഡി കോൾഡ് പലസ്തീൻ ‘, സുരേഷ് എറിയാട്ടിന്റെ ആനിമേഷൻ ഫെസ്റ്റിവൽ, കേരള സാംസ്‌കാരിക ചരിത്രം കാർട്ടൂണുകളിലൂടെ – തത്സമയ കാരിക്കേച്ചർ, വാസ്‌തുവിദ്യാ ഗുരുകുലം ഒരുക്കുന്ന കരകൗശല പ്രദർശനമേള തുടങ്ങിയവ നടക്കും.

