നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ലൈബ്രറികൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലൈബ്രറികള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ ലൈബ്രറി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനമാണ് ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോജന സംരംക്ഷണം, രോഗീ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കല്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലടക്കം ഇടപെടാന്‍ നല്ല കൂട്ടായ്മകളിലൂടെ സാധിക്കും.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ജന്‍മിത്തത്തിനും നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പണ്ട് നമ്മുടെ നാട്ടില്‍ വായനാശാലകളും ലൈബ്രറികളും സ്ഥാപിക്കപ്പെട്ടത്. പഴയ കാലത്ത് ലൈബ്രറികളില്‍ ഒരു പാട് ചര്‍ച്ചാ ക്ലാസുകള്‍ സംഘടിപ്പിക്കുമായിരുന്നു. സമൂഹത്തിന് വേണ്ട ഒരു പാട് വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യുമായിരുന്നു. ഇന്ന് അത്തരം ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണെന്നും പിണറായി പറഞ്ഞു. വി ശിവദാസൻ എം.പി. അധ്യക്ഷനായി
പുതുതായി രൂപീകരിച്ച ലൈബ്രറികളുടെ ഉദ്ഘാടന പ്രഖ്യാപനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
English Summary: Libraries can play a big role in the development activities of the country
You may also like this video