Site iconSite icon Janayugom Online

ആഘോഷമായി മധുരം ജീവിതം; കലാ മത്സരങ്ങള്‍ക്ക് തുടക്കമായി

മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുള്ള മധുരം ജീവിതം വയോജനോത്സവം രണ്ടാം ദിനം കലാപ്രതിഭകളുടെ മിന്നും പ്രകടനത്താല്‍ ശ്രദ്ധേയമായി. ചുട്ടുപൊള്ളുന്ന വെയിലിലും പുത്തരിക്കണ്ടത്തെ കലോത്സവ വേദി ആഘോഷത്തിന്റെയും ഒത്തുചേരലിന്റെയും കൂടി ആയി. 

ഇന്നലെ കലാമത്സരങ്ങളാണ് അരങ്ങേറിയത്. പുത്തരിക്കണ്ടം മൈതാനിയിലെ മൂന്ന് വേദികളിലായി അരങ്ങേറിയ കലാ മത്സരങ്ങളില്‍ മുതിര്‍ന്നവരുടെ നിറസാന്നിധ്യമുണ്ടായിരുന്നു. തിരുവാതിര, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ് എന്നിവയാണ് നടന്നത്. ഉച്ചയ്ക്കു ശേഷം രണ്ട് മുതല്‍ ഫാഷന്‍ ഷോ, മിമിക്രി, കഥാപ്രസംഗം, പ്രച്ഛന്നവേഷം, സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്), മോണോ ആക്ട് എന്നിവയും നടന്നു. ലളിത ഗാനത്തിനായിരുന്നു മത്സരാര്‍ത്ഥികള്‍ ഏറെയും. ചലച്ചിത്ര ഗാനം, നാടക ഗാനം പ്രസംഗം, കവിതാ പാരായണം, കഥാപ്രസംഗം എന്നിവയിലും മത്സരാര്‍ത്ഥികള്‍ പിന്നോട്ടുപോയില്ല.
മൂന്നാം ദിനമായ ഇന്ന് രാവിലെ 10 മുതല്‍ വേദി ഒന്നില്‍ ഏകാങ്ക നാടകം, വയലിന്‍ , ഗിത്താര്‍ എന്നീ ഇനങ്ങളാണ്. 

വേദി രണ്ടില്‍ രാവിലെ 10 ന് സംഘഗാനം, ശാസ്ത്രീയ സംഗീതം , മാപ്പിളപ്പാട്ട് എന്നിവയും നടക്കും. വയോജനോത്സവം 16 ന് സമാപിക്കും.

Exit mobile version