Site iconSite icon Janayugom Online

കേരളത്തിൽ മദ്യ നിർമ്മാണം വർധിപ്പിക്കും; വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്നും മന്ത്രി എം ബി രാജേഷ്

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കുമെന്നും തദ്ദേശീയമായി ഉല്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്നും മന്ത്രി എം ബി രാജേഷ്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കർണ്ണാടകയിൽ ഇല്ലാത്ത വെള്ളത്തിന്റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി ചോദിച്ചു. സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ല. 

വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരി​ഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉല്പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉല്പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താൽപ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉല്പാദനത്തെ എതിർക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Exit mobile version