Site icon Janayugom Online

ഇടുക്കി കാഞ്ഞാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; കോട്ടയം ഉരുള്‍പൊട്ടലില്‍ പ്ലാപ്പള്ളിയില്‍ മൂന്ന് മരണം / LIVE UPDATE

ഇടുക്കി കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിന് സമീപത്തു നിന്നും പെണ്‍കുട്ടിയുടെ മൃതദേഹവും തിരച്ചിലില്‍ കാറില്‍ ഉണ്ടായിരുന്ന മറ്റൊരാളുടെമൃതദേഹവും കണ്ടെത്തി. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേരെ കാണാതായി. കോട്ടയത്ത് കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. മലമ്പുഴ ഡാം തുറന്നു.

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.

കോട്ടയം ഉരുള്‍പൊട്ടലില്‍ പ്ലാപ്പള്ളിയില്‍ മൂന്ന് മരണം, 13 പേരെ കാണാതായതിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്‌. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. തീക്കോയ്, ചേരിപ്പാട്, മുണ്ടക്കയം സ്റ്റേഷനുകളില്‍ ജലനിരപ്പ് അപകട പരിധിക്ക് മുകളിലായി തുടരുന്നു.

കൃത്യമായ ഗോജ് സ്‌കെയ്ല്‍ റീഡിങ് എടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണിപ്പോള്‍. കാഞ്ഞിരപ്പള്ളി നഗരത്തില്‍ വന്‍ വെള്ളപ്പൊക്കം, കാഞ്ഞിരപ്പള്ളി ടൗണിലെ കടകളില്‍ എല്ലാം വെള്ളം കയറിയത്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

വെള്ളാണിയില്‍ദുരിതാശ്വാസക്യാമ്പ് തുറന്നു, 27 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രാക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന്മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

മുണ്ടക്കയം ‑എരുമേലി ബൈപാസ്സ് പാലം കരകവിഞ്ഞൊഴുകുന്നു;

 

 

എരുമേലി ടൗണില്‍ നിന്നുള്ള ദ്യശ്യങ്ങള്‍ ;

റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്.

നമ്പർ -
8606883111
9562103902
9447108954
9400006700

ജില്ലകളില്‍ സ്‌പെഷ്യല്‍ പോലീസ് കണ്‍ട്രോള്‍ റൂം; അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം

 

updat­ing.….

 

Exit mobile version