Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കിയ അവണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറു നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 

16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.അവിണിശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ ആരോപണംനിലനിന്നിരുന്നു 

Exit mobile version