തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഈ മാസം 21 വരെയാണ് സംവരണ നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് . മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടര്‍ക്കും കോര്‍പറേഷനുകളില്‍ അര്‍ബന്‍ ഡയറക്ടര്‍ക്കുമാണ്.
941 പഞ്ചായത്തുകളിലേക്ക് ഇന്ന് മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്. കണ്ണൂര്‍ ജില്ലയിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റു ജില്ലകളിലേത് അതത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10നാണ്. 14 ജില്ലാപഞ്ചായത്തുകളിലേക്കുള്ളവാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.

