Site iconSite icon Janayugom Online

ലോക്കപ്പ് മര്‍ദ്ദനം: കവരത്തിയിലെ സിപിഐ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

CPICPI

സിപിഐ കവരത്തി ബ്രാഞ്ച് സെക്രട്ടറിയ്ക്ക് ലോക്കപ്പ് മര്‍ദ്ദനമേറ്റു. നസീര്‍ കെ കെയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ നസീറിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഐആർബി (ഇന്ത്യ റിസർവ് ബറ്റാലിയൻ) കോൺസ്റ്റബിളാണ് കെ കെ നസീറിനെ മർദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ എത്തി നസീറിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തി.

സെപ്റ്റംബർ 27 നാണ് സി ടി നജ്മുദ്ദീൻ അടക്കമുള്ള ലക്ഷദ്വീപിലെ സിപിഐ നേതാക്കൾ അറസ്റ്റിലായത്. ബിത്ര ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയം അഡ്വൈസറോട് സംസാരിക്കാന്‍ പോയപ്പോഴാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി സി ടി നജ്മുദ്ദീൻ, കവരത്തി ബ്രാഞ്ച് സെക്രട്ടറി നസീർ കെ കെ, സ്റ്റേറ്റ് കമ്മിറ്റി അംഗം സൈദലിബിരായിക്കൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തില്‍ നേതാക്കള്‍ക്ക് ജാമ്യം നല്‍കിയിരുന്നില്ല.

Eng­lish Sum­ma­ry: Lock­up beat­ing: Kavarathi CPI leader admit­ted to hospital

You may also like this video

Exit mobile version