Site iconSite icon Janayugom Online

കര്‍ണാടക ഗവ.ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്

ആനുപാതികമല്ലാത്ത വിധം സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാന ലോകായുക്തയുടെ റെയ്ഡ്. ബംഗളൂരുവിൽ യെലഹങ്ക ലോക്കാലിറ്റിയിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യുടെ എഡിജിപിയുടെ വസതിയിലടക്കം റെയ്ഡ് പുരോഗമിക്കുകയാണ്. ബിബിഎംപി എഡിജിപി ഗംഗാധരയ്യയുടെ എല്ലാ വസതികളിലും പരിശോധന നടക്കുന്നുണ്ട്.

ദാവണഗരെ, ബെല്ലാരി, ബിദാർ, കോലാർ തുടങ്ങിയ ജില്ലകളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. യെലഹങ്കയിലെയും മഹാലക്ഷ്മി ലേഔട്ടിലെയും അദ്ദേഹത്തിന്റെ വസതികളിൽ 15 ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തുന്നുണ്ട്. ഒരു എസ്‌പി, ഒരു ഡിവൈഎസ്‌പി റാങ്ക് ഉദ്യോഗസ്ഥൻ, ഒരു ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനാ സംഘം. താലൂക്ക് പഞ്ചായത്ത് സിഇഒ എൻ വെങ്കിടേശപ്പയുടെ കോലാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വസതികളിലും സ്വത്തുക്കളിലും ലോകായുക്ത എസ്‌പി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിവരികയാണ്.

ജെസ്‌കോം എഇഇ ഹുസൈൻ സാബിന്റെ ബെല്ലാരിയിലും ബെംഗളൂരുവിലുമുള്ള വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാർ വിജയകുമാർ സ്വാമിയുടെ വസതികളിലും ബസവകല്യൺ ടൗണിലെ മുഡുബിയിലും ബിദാറിലെ ആനന്ദനഗറിലുള്ള ആറ് സ്ഥലങ്ങളിലെയും വസ്തുവകകളിലും ഒരേസമയം തിരച്ചിൽ നടക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് എന്‍ജിനീയർ സുരേഷ് മേദയുടെ ബിദറിലെ ഗുരുനഗറിലെ വസതിയിലും നൗബാദിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഡിസിഎഫ് നാഗരാജിന്റെയും തഹസിൽദാർ നാഗരാജിന്റെയും ദാവൻഗരെയിലെ വസതികളിലും ലോകായുക്ത ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു.

Eng­lish Sam­mury: Lokayuk­ta sleuths on Mon­day are con­duct­ing raid and search oper­a­tions at res­i­dences of gov­ern­ment officials

 

Exit mobile version