പാലാ പയപ്പാറിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ തെങ്ങിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് പ്ലാംപറമ്പിൽവീട്ടിൽ ചാക്കോയാണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ചിങ്ങവനം എഫ് സി ഐ ഗോഡൗണിൽ നിന്നും അരിയുമായി അറക്കുളത്തേക്ക് പോകും വഴി ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി ഇടിച്ച് മഞ്ഞക്കുന്നേൽ മാത്തുക്കുട്ടിയുടെ വീടിന്റെ മതിലും തകർന്നു. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായ പരിക്കെറ്റ ലോറി ഡ്രൈവർ ചാക്കോയെ നാട്ടുകാരും പൊലിസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
English Summary: Lorry lost control and hit an electric post in Pala, accident: Driver died
You may also like this video