Site icon Janayugom Online

ഗ്യാസിന് വീണ്ടും വില കൂട്ടി

രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ പാചക വാതക വിലയിൽ വൻ വർദ്ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 1,110 രൂപയും വാണിജ്യ സിലിണ്ടറിന് 2,124 രൂപയും നല്‍കണം. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന് കേരളത്തിൽ 1,110 രൂപ നല്‍കണം. ഡൽഹിയിൽ 1,103 രൂപയും. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപ കൂടി 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

പ്രാദേശിക നികുതികൾ കാരണം ഗാർഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്. ഇന്ധന ചില്ലറ വ്യാപാരികൾ എല്ലാ മാസത്തിന്റെയും തുടക്കത്തിൽ വില പരിഷ്കരിക്കുന്നുണ്ട്. ഓരോ കുടുംബത്തിനും സബ്സിഡി നിരക്കിൽ ഒരു വർഷം 12 സിലിണ്ടറുകൾക്ക് അർഹതയുണ്ട്. ഇതിനപ്പുറം വിപണി മൂല്യത്തിൽ സിലിണ്ടറുകൾ വാങ്ങാനാവും. ഈ വർഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വർധനവിൽ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിലവര്‍ധനവ് നടപടിയോടെ ഹോട്ടൽ ഭക്ഷണത്തിനടക്കം വില ഉയർന്നേക്കും.

Eng­lish Sam­mury: lpg cylin­der prices increased

 

Exit mobile version