Site icon Janayugom Online

എല്‍വിഎം 3 ഐഎസ്‌ആർഒ വിക്ഷേപിച്ചു

‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആർഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം-3) വിക്ഷേപിച്ചു. ഉപഗ്രഹ ഇന്റ്ർനെറ്റ് സർവീസിനായാണ് വിക്ഷേപണം. രാവിലെ ഒമ്പതുമണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. നാല് ഉപഗ്രഹങ്ങൾ വേർപെട്ടു.
ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃതരൂപമായ എല്‍വിഎം3 ബ്രിട്ടീഷ് കമ്പനി വണ്‍ വെബിനുവേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 

2022 ഒക്ടോബർ 26ന് നടത്തിയ വിക്ഷേപണത്തിൽ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിരുന്നു. 5805 കിലോഗ്രാം വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം. അതേസമയം ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന് പങ്കാളിത്തമുള്ള കമ്പനിയാണ് വണ്‍ വെബിന്റേത്.

Eng­lish Summary;LVM 3 launched by ISRO

You may also like this video

Exit mobile version