എം സ്വരാജ് ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയാണെന്നും നിലമ്പൂരിൽ എൽ ഡി എഫ് വിജയം സുനിശ്ചിതമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എം സ്വരാജിന്റെ വരവോടെ എൽ ഡി എഫിന്റെ സുനിശ്ചിത വിജയത്തിന്റെ മാററ് വര്‍ധിക്കും. പ്രതിസന്ധി നേരിടുന്ന യുഡിഎഫ്-ബിജെ പി ശക്തികളെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ പോരാട്ടത്തെ നയിക്കാൻ ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയാണ് സ്വരാജെന്നും ബിനോയ് വിശ്വം പറഞ്ഞു.
എം സ്വരാജ് ഏറ്റവും ഉചിതനായ സ്ഥാനാർത്ഥി; വിജയം സുനിശ്ചിതമെന്നും ബിനോയ് വിശ്വം

