Site iconSite icon Janayugom Online

എം ടി രമേശിനെയും പ്രശാന്ത് ശിവനെയും വെട്ടി ; തൃശൂരിൽ പത്മജയും പാലക്കാട് ശോഭ സുരേന്ദ്രനും ബിജെപി സ്ഥാനാർത്ഥികളാവും

സംസ്ഥാന ബിജെപിയിൽ ഒടുവിൽ അപ്രതീക്ഷിത ട്വിസ്റ്റ് . തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനായി താമസം മാറ്റാനൊരുങ്ങിയ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെ വെട്ടി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം ശക്തം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധം പുലർത്തുന്ന രമേശ് ഏറെ നാളുകളായി കെ സുരേന്ദ്രൻ വിരുദ്ധ ചേരിയിലാണ് . ഡൽഹി ലെഫ്‌നന്റ് ഗവർണർ ആക്കമെന്ന ഉറപ്പിൽ ബിജെപിയിലെത്തിയ പത്മജക്കും നേതൃത്വത്തിന്റെ നീക്കത്തോട് വിയോജിപ്പാണെന്നാണ് സൂചന. സുരേഷ് ഗോപിയുടെ ഇടപെടലുകളാണ് എം ടി രമേശിനെ വെട്ടി പത്മജയെ തൃശൂരിലെത്തിച്ചതെന്ന് നേതാക്കൾ പറയുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണന്നാണ് ജില്ലാ നേതാക്കളുടെ ആവശ്യം . എന്നാൽ അതും വെട്ടി . ശോഭ സുരേന്ദ്രനെ പരിഗണിക്കുവാനാണ് സംസ്ഥാന നേതൃത്വം ചരട് വലിക്കുന്നത് . പാലക്കാട് ജില്ലയിലെ ഒരു വിഭാഗം കോർ കമ്മിറ്റി അംഗങ്ങൾ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കെത്തിയ സംസ്ഥാന നേതൃത്വത്തിന് മുന്നിലാണ് കോർ കമ്മിറ്റിയിലെ ഒരു വിഭാഗം നിലപാട് അറിയിച്ചത്. പാലക്കാട് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും പകരം പ്രശാന്ത് ശിവനെ സ്ഥാനാർത്ഥിയാക്കണം എന്നുമാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. നാട്ടുകാരനായതിനാൽ തന്നെ പാർട്ടി വോട്ടുകൾക്കപ്പുറം നിഷ്പക്ഷ വോട്ടുകളും പ്രശാന്ത് ശിവനിലൂടെ നേടാനാകുമെന്നാണ് വിലയിരുത്തൽ. പാലക്കാട് ബിജെപിക്ക് ഉള്ളിൽ ഉള്ള വിഭാഗീയത കാരണം മത്സരിക്കാൻ ശോഭക്ക് താല്പര്യമില്ലെന്നാണ് സൂചന . കായംകുളം കേന്ദ്രീകരിച്ച് ശോഭാസുരേന്ദ്രൻ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തിരുന്നു .

Exit mobile version