Site iconSite icon Janayugom Online

എം എ ബേബി അജോയ് ഭവന്‍ സന്ദര്‍ശിച്ചു

സിപിഐ(എം) അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട എം എ ബേബി സിപിഐ ദേശീയ കൗണ്‍സില്‍ ഓഫീസായ ഡല്‍ഹിയിലുള്ള അജോയ് ഭവനില്‍ എത്തി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. തമിഴ് നാട്ടിലെ മധുരയില്‍ നടന്ന സിപിഐ(എം) ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ചാണ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തെര‍ഞ്ഞെടുത്തത്

 

Exit mobile version