Site iconSite icon Janayugom Online

പ്രകൃതിക്ഷോഭ ദുരിതാശ്വാസം;കേരളത്തിനും ത്രിപുരയ്ക്കും 20 കോടി പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

പ്രകൃതിക്ഷോഭം ദുരന്തം വിതച്ച കേരളത്തിനും ത്രിപുരയ്ക്കും 20 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളെ വെള്ളപ്പൊക്കം,ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ ബാധിച്ചിട്ടുണ്ടെന്ന് എംപി മുഖ്യമന്ത്രി മോഹൻ യാദവ് എക്സിലൂടെ കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളവും ത്രിപുരയും ഗുരുതരമായ പ്രകൃതി ക്ഷോഭങ്ങളെ അഭിമുഖീകരിക്കുകയാണ്.

ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുന്നത് വളരെ സങ്കടകരമാണെന്നും യാദവ് പറഞ്ഞു. ഇന്ന് ശ്രീകൃഷ്ണ ജയന്തി ദിവസം തന്നെ കേരളത്തിൻറെയും ത്രിപുരയുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മധ്യപ്രദേശ് സർക്കാരിൻറെ വകയായി 20 കോടി രൂപ വീതം നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തിൽ മധ്യപ്രദേശ് സർക്കാർ ഈ രണ്ട് സംസ്ഥാനങ്ങൾക്കൊപ്പവും നിലകൊള്ളുന്നു.ദുരന്തത്തിൽ അകപ്പെട്ടവരോട് സഹതാപം ഉണ്ട്.ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രീകൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നുവെന്നും എംപി മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version