Site icon Janayugom Online

എംബിബിഎസ് സിലബസില്‍ ഹിന്ദുത്വ അജണ്ട; ബിജെപിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ എംബിബിഎസ്​ വിദ്യാർഥികളുടെ സിലബസിലും ആർഎസ്​എസ്​ അജണ്ട ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സ്വാമി വിവേകാനന്ദൻ, ബി ആർ അംബേദ്​കർ തുടങ്ങിയവര്‍ക്കൊപ്പം ആർഎസ്​എസ്​ സ്​ഥാപകൻ ഹെഡ്​​ഗെവാർ, ഭാരതീയ ജനസംഘ്​ നേതാവ്​ ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹിന്ദുത്വ അജണ്ട വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മെഡിക്കൽ വിദ്യാർഥികളിൽ സാമൂഹിക മൂല്യങ്ങളും വൈദ്യശാസ്​ത്ര ധാർമികതയും രൂപപ്പെടുത്താനാണ് സിലബസില്‍ സംഘ്​പരിവാർ ആചാര്യന്മാരുടെ ചരിത്രം കൂടി ഉള്‍പ്പെടുത്തിയതെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വാസ്​ സാരംഗിന്റെ വാദം.

 


ഇതും കൂടി വായിക്കുക : ഒരു തിരിച്ചുവരവ്‌ അസാധ്യം, പ്രവർത്തകർ BJPലേക്ക്‌ ഒഴുകും: കോൺഗ്രസിൽ പൊട്ടിത്തെറിയുടെ അരങ്ങൊരുങ്ങുന്നു


കൂടാതെ ആയുർവേദാചാര്യനായ ചരകനെക്കുറിച്ചും ശസ്​ത്രക്രിയയുടെ പിതാവെന്ന്​ വിശ്വസിക്കപ്പെടുന്ന ശുശ്രുത മുനിയെക്കുറിച്ചും മെഡിക്കൽ വിദ്യാർഥികൾ പഠിക്കണമെന്നും മന്ത്രി പറഞ്ഞു. നേരത്തെ സര്‍വകലശാല വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് ദളിത് എഴുത്തുകാരുടെ രചനകള്‍ എടുത്ത് മാറ്റിയതില്‍ കേന്ദ്രത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Eng­lish sum­ma­ry; Mad­hya Pradesh: MBBS 1st year stu­dents to now read about Hin­dut­va icons

you may also like this video;

Exit mobile version