Site iconSite icon Janayugom Online

മഗധ് എക്സ്പ്രസ്സ് താളം തെറ്റി;ബിഹാറിൽ വച്ച് ട്രയിൻ രണ്ടായി പിരിഞ്ഞു

ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാപൂരിലേക്ക് പോകുന്ന മഗധ് എക്‌സ്പ്രസ്സ് ബോഗി വേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിഹാറിലെ ബുക്‌സാര്‍ ജില്ലയില്‍ ട്വിനിഗഞ്ച് രഘുനാഘ്പുര്‍ റയില്‍വേസ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് ട്രയിന്‍ രണ്ടായി പിരിഞ്ഞു.ട്വിനിഗഞ്ച് രഘുനാഥ്പുര്‍ റയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ 11.08ഓടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്ലാമാപൂരിലേക്ക് പോകുന്ന മഗധ് എക്‌സ്പ്രസ്സ് ബോഗി വേര്‍പ്പെട്ടതിനെ തുടര്‍ന്ന് ട്വിനിഗഞ്ച് രഘുനാഥ്പുര്‍ റയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് താളം തെറ്റിയതായി ഈസ്റ്റ് സെന്‍ട്രല്‍ റയില്‍വേയിലെ ചീഫ് പബ്ലിക് ഓഫീസര്‍ ശര്‍സ്വതി ചന്ദ്ര പറഞ്ഞു

ട്രയിന്‍ ട്വിന്‍ഗഞ്ച് കടന്നപ്പോഴായിരുന്നു സംഭവം. പതിമൂന്നാമത്തെ എഞ്ചിനിലെ s7 കോച്ചും പതിന്നാലാമത്തെ എഞ്ചിനിലെ s6 കോച്ചും തമ്മില്‍ ബന്ധിപ്പിച്ചിരുന്നില്ല.രക്ഷാപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും പെട്ടന്ന് തന്നെ സ്ഥലത്തെത്തുകയും എത്രയും വേഗം കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സിപിആര്‍ഒ പറഞ്ഞു.

ഇത് ട്രയിന്‍ ഗതാഗതത്തെ കുറച്ച് സമയത്തേക്ക് ബാധിക്കുമെന്നും എത്രയും പെട്ടന്ന് ശരിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version