മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകള്‍ റിട്ട.പ്രൊഫ എം അച്യുതന്റെ പത്നിയുമായ രാധ(82) അന്തരിച്ചു. മകള്‍ ഭദ്ര കൊച്ചി നഗരസഭ മുന്‍ ഡപ്യൂട്ടി മേയറായിരുന്നു. ഇവരുടെ ഇടപ്പള്ളിയിലുള്ള കോണ്‍ഫിഡന്റ് പ്രൈഡ് ഫ്‌ലാറ്റില്‍ വച്ചായിരുന്നു മരണം. സംസ്‌ക്കാരം നാളെ പതിനൊന്ന് മണിക്ക് രവിപുരത്ത് വെച്ച് നടക്കും.
ഡോ. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം), ഡോ നിര്‍മ്മല പിള്ള (പുണെ )എന്നിവരാണ് മറ്റു മക്കള്‍. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹന്‍ നായര്‍, ജി.എം. പിള്ള ( സാഹിത്യകാരന്‍ ജി.മധുസുദനന്‍ ) ഐ.എ.എസ് (പുണെ) എന്നിവര്‍ മരുമക്കളാണ്.

