Site iconSite icon Janayugom Online

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് ഫലം

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ചിത്രം വ്യക്തമാകും. ഇന്ത്യ സഖ്യവും ബിജെപി മുന്നണിയും ഏറെ പ്രതീക്ഷയോടെയാണ് ജനവിധി ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്രയില്‍ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി നയിക്കുന്ന മഹായുതിയെ തകര്‍ത്ത് അധികാരം തിരിച്ചു പിടിക്കാനാകുമെന്ന് കോണ്‍ഗ്രസ്- ശിവസേന (ഉദ്ധവ് താക്കറെ), എന്‍സിപി (ശരദ് പവാര്‍) സഖ്യമായ മഹാവികാസ് അഘാഡി കണക്കു കൂട്ടുന്നു. എംവിഎ സഖ്യത്തിന്റെ ഭാഗമായി സിപിഐ ഷിര്‍പൂര്‍ സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഝാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായി 81 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2019ല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 16 ഉം, ആര്‍ജെഡി ഒന്നും സീറ്റുകളില്‍ വിജയിച്ചു. ബിജെപി 25 സീറ്റുകളാണ് നേടിയത്. 

Exit mobile version