Site iconSite icon Janayugom Online

മഹാത്മാ ഗാന്ധി സർവകലാശാല യുജിസിയുടെ നമ്പർ കാറ്റഗറിയിൽ

മഹാത്മാഗാന്ധി സർവകലാശാല യുജിസിയുടെ നമ്പർ വൺ കാറ്റഗറിയിൽ ഉൾപെടുത്തി അറിയിപ്പ് ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. എ ഡബിൾ പ്ലസ് റാങ്കാണ് ലഭിച്ചത്. സർവകലാശാലയുടെ കൂടുതൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാകും. കൂടുതൽ സ്വതന്ത്രമായ, ഗവേഷണാത്മക പ്രവർത്തനങ്ങൾ നടത്താൻ കഴിയും. യുജിസിയുടെ വിവിധ പദ്ധതികളിലേക്ക് സർവകലാശാലയെ പരിഗണിക്കുന്നതിന് ഇത് ഇടയാക്കും. 

കേരളത്തിലെ സർവകലാശാലകൾ അന്തർ ദേശീയ തലത്തിൽ തന്നെ ടൈം റാങ്കിംഗിലും യുഎസ് സാങ്കിങ്ങിലും ഉൾപെട്ടിട്ടുണ്ട് എന്നത് സർവകലാശാലകളുടെ മികവ് പ്രകടമാക്കുന്നു. മുന്ന് സർവകലാശാലകൾ ഇതിനകം അന്തർ ദേശീയ റാങ്കിങ്ങിൽ ഉൾപെട്ടിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. വൈസ് ചാന്‍സിലറെയും സര്‍വ്വകലാശാല സമൂഹത്തെയും മന്ത്രി അഭിനന്ദിച്ചു. പൊതുസര്‍വ്വകലാശാല ലിസ്റ്റില്‍ 9,10, 11 സ്ഥാനങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കാണ്.

Exit mobile version