Site iconSite icon Janayugom Online

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തല്‍ മുഖ്യലക്ഷ്യം: ബിനോയ് വിശ്വം

ജനങ്ങളുടെ മുന്നിലല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി തലകുനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന സമ്മേളന സമാപന റാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമായി അറിയാവുന്ന പാര്‍ട്ടിയാണ് സിപിഐ. ആരെയും വാഴ്ത്തുപാട്ടിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. തെറ്റ് കണ്ടാൽ ചോദ്യം ചെയ്യും. കേരളത്തിലെ കോൺഗ്രസ്, ഇടതുപക്ഷത്തെ ശത്രുവായി കാണുന്നു. അവർക്ക് എസ്ഡിപിഐ അടക്കമുള്ള വർഗീയ കക്ഷികളുമായാണ് കൂട്ടുകെട്ട്. ഇത് വോട്ട് ബാങ്ക് മുന്നിൽ കണ്ടാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മൂന്നാം ഊഴം ഉറപ്പാണ്. അതിൽ സിപിഐ നിർണായക ഘടകമാകും. എല്ലാവരെയും ചേർത്ത് പിടിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് പോകുന്നത്. അവിടെ ജനാധിപത്യം ഉണ്ടാകും. രാഷ്ട്രീയ സംഘടനാ ഐക്യവും ഉണ്ടാകും. പാർട്ടിക്ക് എതിരെയാണെങ്കില്‍ പോലും വിമർശനത്തിൽ കഴമ്പുണ്ടെങ്കിൽ അതിന് തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version